കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി ഉടമയും പ്രമുഖ അനസ്‌തേഷ്യാ വിദഗ്ദ്ധനുമായ ഡോ. സി എ അബ്ദുള്‍ ഹമീദ് അന്തരിച്ചു
Apr 23, 2020, 08:58 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2020) കാസര്‍കോട് നുള്ളിപ്പാടിയിലെ കെയര്‍ വെല്‍ ആശുപത്രി ഉടമയും പ്രശസ്ത അനസ്‌തേഷ്യോ വിദഗ്ദ്ധനുമായ ഡോ. സി എ അബ്ദുല്‍ ഹമീദ് (62) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒന്നര വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.
കാസര്‍കോട് ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ്, കാസര്‍കോട് ഇസ്ലാമിക്ക് സെന്റര്‍ പ്രസിഡന്റ്, സൗഹൃദം കാസര്‍കോട് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്നു. പ്രമുഖ പ്രസവ രോഗ ചികിത്സക ഡോ. സുഹറയാണ് ഭാര്യ. മക്കള്‍: ഡോ. അഷ്ഫാഖ്, അസ് ഹര്‍, അജ്മല്‍. സഹോദരി: അമീന.
Keywords: Kasaragod, news, Kerala, hospital, Doctor, Death, Obituary, Treatment, Dr. CA Abdul Hamid, Carewell Hospital, Kasargod Carewell Hospital owner Dr. CA Abdul Hamid passed away