കാസർകോട് മാങ്ങാട് സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

● ദുബൈയിലെ സ്ഥാപനത്തിൽ അക്കൗണ്ടൻ്റായിരുന്നു.
● മൃതദേഹം ബർഷ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.
● നാട്ടിലെത്തിച്ച് ഖബറടക്കും.
ഉദുമ: (KasargodVartha) മാങ്ങാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാങ്ങാട് അംബാ പുരം റോഡിൽ താമസിക്കുന്ന പാക്യാര മാങ്ങാടൻ ഹസൈനാറിൻ്റെയും റാഹിലയുടെയും മകൻ റകീബ് (25) ആണ് മരണപ്പെട്ടത്.
ദുബൈയിലെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. ദുബൈ ബാർഷ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Rakeeb (25), a native of Mangad in Kasaragod working as an accountant in Dubai, passed away due to a heart attack. His body is kept in the Dubai Barsha Hospital morgue and will be brought back to his hometown for burial.
#KasaragodDeath, #DubaiObituary, #HeartAttackDeath, #MalayaliInDubai, #KeralaNews, #TragicDeath