city-gold-ad-for-blogger

കർണ്ണാടക ഹാസനിലെ താമസസ്ഥലത്ത് ദുരന്തം; ചിറ്റാരിക്കാൽ സ്വദേശിയുടെ 3 വയസുകാരൻ മകൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു

Three-Year-Old Son of Kasaragod Teacher Drowns After Falling into Water Tank at Residence
Photo: Arranged

● കാനാട്ട് സ്വദേശിയായ അധ്യാപകൻ രാജീവിൻ്റെ മകൻ ഐഡന് സ്റ്റീവ് ആണ് മരിച്ചത്.
● താമസസ്ഥലത്തെ ഫ്ലാറ്റിന് മുന്നിലെ വാട്ടർ ടാങ്കിലാണ് അപകടം.
● ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.
● ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
● മൃതദേഹം ചിറ്റാരിക്കാലിലെ വീട്ടിൽ എത്തിക്കും.

ചിറ്റാരിക്കാൽ: (KasargodVartha) കർണ്ണാടകയിലെ ഹാസനിലെ താമസ സ്ഥലത്ത് വെച്ച് ചിറ്റാരിക്കാൽ കാനാട്ട് സ്വദേശിയായ അധ്യാപകൻ്റെ മൂന്ന് വയസുകാരൻ മകൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. രാജീവിൻ്റെ മകൻ ഐഡന് സ്റ്റീവ് ആണ് ദാരുണമായി മരിച്ചത്. രാജീവ് ഹാസനിലെ ഒരു സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയാണ്.

കുടുംബസമേതം താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലെ വാട്ടർ ടാങ്കിലാണ് അപകടം സംഭവിച്ചത്. ടാങ്കിലെ വെള്ളത്തിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഐഡനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഹാസനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് കുട്ടി പഠിച്ചിരുന്ന വിദ്യാലയത്തിൽ പൊതുദർശനത്തിന് വെച്ചു. ചൊവ്വാഴ്ച (16.12.2025) വൈകീട്ടോടെ ചിറ്റാരിക്കാലിലെ വീട്ടിൽ എത്തിക്കും. വീട്ടുവളപ്പില്‍വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

മാതാവ്: ഒഫീലിയ. ഓസ്റ്റിന്‍ ആണ് ഏക സഹോദരന്‍. ഈ ദുരന്തം ചിറ്റാരിക്കാൽ കാനാട്ട് പ്രദേശത്തെയും ഹാസനിലെ വിദ്യാലയത്തിലെ സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വീട്ടിലെ വാട്ടർ ടാങ്കുകൾ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം? അഭിപ്രായം പങ്കുവെക്കുക.

Article Summary: 3-year-old son of Kasaragod teacher drowns in water tank in Hassan, Karnataka; funeral today.

#Chittarikkal #Hassan #DrowningTragedy #ChildSafety #KeralaNews #Kasaragod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia