Obituary | കുടുംബത്തോടൊപ്പം യാത്രയ്ക്കിടെ അപ്രതീക്ഷിത വിടവാങ്ങൽ; കാസർകോട് സ്വദേശി കോഴിക്കോട് കുഴഞ്ഞുവീണ് മരിച്ചു
● മൊഗ്രാൽ ഒളച്ചാൽ ഹൗസിലെ താമസക്കാരനായിരുന്നു.
● മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മൊഗ്രാൽ: (KasargodVartha) കുടുംബസമേതം വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ കാസർകോട് സ്വദേശി കോഴിക്കോട് വെച്ച് കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാൽ ഒളച്ചാൽ ഹൗസിലെ മുഹമ്മദ് (55) ആണ് മരിച്ചത്. തീർഥാടന കേന്ദ്രങ്ങളിലേക്ക് അടക്കം പോയ ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണപ്പെട്ടത്.
മൊഗ്രാൽ മീത്തല വളപ്പിൽ പരേതരായ സീതി-ബീവി ദമ്പതികളുടെ മകനായ മുഹമ്മദ് സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, സൗദി അറേബ്യയിലെ കെഎംസിസി പ്രവർത്തകനും, മൊഗ്രാൽ ദേശീയ വേദി ഗൾഫ് പ്രതിനിധിയുമായിരുന്നു.
ഭാര്യ: സുഹ്‌റ. മക്കൾ: മഅറൂഫ്, മഹ്റൂസ, മർവ, മിന. മരുമകൻ: സുലൈമാൻ ബേക്കൽ. സഹോദരൻ: അബ്ദുല്ല (അബുദബി പൊലീസ്). തിങ്കളാഴ്ച രാത്രിയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ മുസ്ലിം ലീഗ് കമ്മിറ്റി, ലീഗ് ഓഫീസ് യൂത്ത് ഫ്രണ്ട്‌സ്, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
#RIPMohammed, #Kasaragod, #Kozhikode, #MuslimLeague, #KCMCC, #KeralaNews