city-gold-ad-for-blogger

കിടന്നുറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിക്ക് ദാരുണാന്ത്യം

16-year-old student passes away after experiencing sudden physical discomfort while sleeping in Poyinachi.
Photo: Arranged

● പെരിയാട്ടടുക്കം ബങ്ങാട് കൂടാരം ഹൗസിലെ ശിവദേവ് ആണ് മരിച്ചത്
● എം ഭാസ്കരൻ (ഖത്തർ) - സി ശാന്ത ദമ്പതികളുടെ മകനാണ്
● തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നിന്ന് ഈ വർഷം എസ്എസ്എൽസി വിജയിച്ച വിദ്യാർഥിയായിരുന്നു
● ബാലസംഘം, എകെജി കലാകായിക വേദി, എ എം മുഹമ്മദ് ഗ്രന്ഥാലയം എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു

പൊയിനാച്ചി: (KasargodVartha) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദ്യാർഥി മരിച്ചു. പെരിയാട്ടടുക്കം ബങ്ങാട് കൂടാരം ഹൗസിൽ എം ഭാസ്കരൻ (ഖത്തർ) - സി ശാന്ത ദമ്പതികളുടെ മകൻ ശിവദേവ് (16) ആണ് മരിച്ചത്. വ്യാഴാഴ്ച (11.06.2026) രാത്രി കിടന്നുറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവദേവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നിന്ന് ഈ വർഷം എസ്എസ്എൽസി വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകി കാത്തിരിക്കെയായിരുന്നു മരണം.

ബാലസംഘം പ്രവർത്തകനായിരുന്ന ശിവദേവ് ബങ്ങാട് എകെജി കലാകായിക വേദിയുടെയും എ എം മുഹമ്മദ് ഗ്രന്ഥാലയത്തിൻ്റെയും പ്രവർത്തകനായിരുന്നു. വിദ്യാർഥിയുടെ അകാല വിയോഗം പ്രദേശത്തെ കണ്ണീരിലാഴ്ത്തി.

സഹോദരൻ: ശ്രീദേവ് (മൊബൈൽ ഫോൺ ഷോപ്പ്, പെരിയാട്ടടുക്കം).

മൃതദേഹം ബങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.

നാടിനെ കണ്ണീരിലാഴ്ത്തിയ ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കൂ. കൂടുതൽ വാർത്തകളും മറ്റ് വിവരങ്ങളും അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Shivadev, a 16-year-old student from Poyinachi, passed away after experiencing physical discomfort while sleeping on Thursday night.

#PoyinachiNews #KasaragodNews #StudentDeath #KeralaNews #LocalNews #Obituary #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia