city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അബുദാബി: (www.kasargodvartha.com 30.03.2014) കാസർകോട് പടുപ്പ് ആനക്കല്ല് കൊളത്തിങ്കാല്‍ സ്വദേശി അബ്ദുർ റഹ്മാന്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊളത്തിങ്കാലിലെ അബ്ദുല്ലയുടെയും സുലൈഖയുടെയും മകനാണ് അബ്ദുർ റഹ്മാന്‍. ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച രാത്രി റോഡ് മുറിച്ചു കടക്കുമ്പോഴാണ് വാഹനം ഇടിച്ചത്.

മികച്ച വോളിബോള്‍ താരമായിരുന്നു അബ്ദുർ റഹ്മാന്‍. നേരത്തെ നാട്ടില്‍ ജീപ്പ് ഡ്രൈവറായിരുന്നു. ആനക്കല്ല്, ഒറ്റമാവുങ്കാല്‍ എന്നിവിടങ്ങളില്‍ വ്യാപാരവും നടത്തിയിരുന്നു.

കാസര്‍കോട് സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചുഭാര്യ: സൈനബ. മക്കള്‍: മുബീന, മുനീറ, മുസമ്മില്‍, മുന്‍സിഫ. സഹോദരങ്ങള്‍: മുഹമ്മദലി (ബഹ്‌റൈന്‍), മൊയ്തീന്‍ കുഞ്ഞി (നാഷണല്‍ വോളിബോള്‍ റഫറി ദുബൈ), അഷ്‌റഫ് (ദുബൈ), മുസ്തഫ (കൊളത്തിങ്കാല്‍ സ്‌റ്റോര്‍).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആറുവയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍

Keywords:  Abudhabi, Died, Obituary, Padupp, Jeep Driver, Shipping Company, Abdul Rahman

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia