city-gold-ad-for-blogger

കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സഹോദരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് അപകടം; നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു

Nursing Student Mahima Dies in Car Crash While Being Rushed to Hospital After Found Hanging in Bedakam
Photo: Arranged

● ബേഡകം കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർ കുണ്ട് ഹൗസിൽ പരേതനായ ബാബു - വനജ ദമ്പതികളുടെ മകൾ മഹിമ ആണ് മരിച്ചത്.
● കാസര്‍കോട്ടെ ആശുപത്രിയില്‍ രണ്ടാം വര്‍ഷ ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്.
● മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
● ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസർകോട്: (KasargodVartha) കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട സഹോദരിയെ കാറിൽ കയറ്റി തിടുക്കപ്പെട്ട് ആശുപത്രയിൽ കൊണ്ടു പോകുന്നതിനിടെ സഹോദരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച കാർ മറിയുകയായിരുന്നു. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല.

കാസര്‍കോട്ടെ ആശുപത്രിയില്‍ രണ്ടാം വര്‍ഷ ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ബേഡകം കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർ കുണ്ട് ഹൗസിൽ പരേതനായ ബാബു - വനജ ദമ്പതികളുടെ മകൾ മഹിമ (19) ആണ് മരിച്ചത്.

വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ അപകടം

ബുധനാഴ്ച (15.10.2025) രാവിലെ എട്ട് മണിയോടെ ബേത്തൂർപാറ പടിമരുതിൽ വെച്ചാണ് അപകടം സംഭവിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ മഹിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സഹോദരൻ മഹേഷ് കാറിൽ കയറ്റി കാസർകോട്ടെ ആശുപത്രിയിലേക്ക് തിടുക്കപ്പെട്ട് കൊണ്ടു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ വെച്ചാണ് കെ എൽ 14 എസി 5785 നമ്പർ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ തട്ടി റോഡരികിലേക്ക് മറിഞ്ഞത്.

ആളുകൾ ഓടി കൂടി ഇരുവരെയും ഉടൻ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. മഹിമയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.

 Nursing Student Mahima Dies in Car Crash While Being Rushed to Hospital After Found Hanging in Bedakam

പോലീസ് അന്വേഷണം ആരംഭിച്ചു

പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവത്തിലും അപകടത്തിലും ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, അപകടം സംഭവിച്ചതിനെ കുറിച്ച് ഔദ്യോഗിക വിവരം കിട്ടിയിട്ടില്ലെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
 

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ദുഃഖകരമായ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക.

Article Summary: Nursing student Mahima (19) died after the car, driven by her brother, met with an accident while rushing her to the hospital after she was found hanging.

#KasaragodTragedy #CarAccident #StudentDeath #NursingStudent #Bedakam #Mahima

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia