നഴ്സിംഗ് വിദ്യാർത്ഥിനിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയ സംഭവം; 'മരണത്തിന് ആരും ഉത്തരവാദിയല്ലെ'ന്ന കുറിപ്പ് കണ്ടെത്തി
● കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർ കുണ്ട് ഹൗസിൽ പരേതനായ ബാബു - വനജ ദമ്പതികളുടെ മകളാണ് മരിച്ച മഹിമ.
● തൂങ്ങിയ നിലയിൽ കണ്ടെത്തിയ മഹിമയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച സഹോദരൻ മഹേഷ് ഓടിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു.
● അപകടസമയത്ത് ഓടിയെത്തിയ പ്രദേശവാസികൾ ഇരുവരെയും പുറത്തെടുത്തെങ്കിലും മഹിമ മരിച്ചിരുന്നു.
● സഹോദരൻ മഹേഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.
● ബേഡകം എസ്.ഐ. കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
കുറ്റിക്കോൽ: (KasargodVartha) നഴ്സിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർ കുണ്ട് ഹൗസിൽ പരേതനായ ബാബു - വനജ ദമ്പതികളുടെ മകൾ മഹിമയുടെ (19) മരണമാണ് ജീവനൊടുക്കിയതാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 'തൻ്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്ന ഒറ്റവരി കുറിപ്പ് മഹിമയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ബേഡകം എസ്.ഐ. കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണത്തിൻ്റെ ഭാഗമായി മഹിമയുടെ കിടപ്പുമുറിയിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പോലീസ് കത്ത് കണ്ടെത്തിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം ആത്മഹത്യയാണെന്ന പ്രാഥമിക വിവരം പുറത്ത് വന്നത്.
അതേസമയം, തൂങ്ങിയ നിലയിൽ കണ്ടെത്തിയ സഹോദരിക്ക് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കാറിൽ കയറ്റി തിടുക്കപ്പെട്ട് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. സഹോദരൻ മഹേഷ് ഓടിച്ച കാർ ഇലക്ട്രി പോസ്റ്റിൽ തട്ടി റോഡരികിലേക്ക് മറിഞ്ഞിരുന്നു. ടെമ്പോവാൻ ഡ്രൈവറായ മഹേഷ് അമ്മാവൻ്റെ കാറിൽ കയറ്റിയാണ് സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്.
ഓടി കൂടിയ പ്രദേശവാസികളാണ് ഇരുവരെയും കാറിൽ നിന്നും പുറത്തെടുത്ത് കാസർകോട് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മഹിമ മരിച്ചിരുന്നു. മഹേഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
കാസർകോട്ടെ വിദ്യാർത്ഥിനിയുടെ ജീവനൊടുക്കലും അതിനുപിന്നാലെ സഹോദരൻ്റെ രക്ഷിക്കാനുള്ള ശ്രമം അപകടത്തിലും കലാശിച്ച വാർത്ത പങ്കുവെക്കുക.
Article Summary: Nursing student Mahima's death confirmed as suicide; a note and a car accident involving her brother were reported.
#Kasaragod #Mahima #SuicideNote #NursingStudent #Tragedy #Bethoorpara






