ദുബൈയിൽ കാസർകോട് സ്വദേശിയായ സൂപ്പർ മാർക്കറ്റ് ഉടമയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് സംശയം
● ചിത്താരി മീത്തൽ സ്വദേശി ടി വി ഫിറോസ് ആണ് മരിച്ചത്
● സഹോദരങ്ങളായ അഷ്റഫ് ചിത്താരി, സൈനുദ്ദീൻ ചിത്താരി എന്നിവർക്കൊപ്പം ബിസിനസ് നടത്തുകയായിരുന്നു
● പരേതരായ മൊയ്ദീൻ ഹാജിയുടെയും മറിയത്തിൻ്റെയും മകനാണ്
● നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും
കാഞ്ഞങ്ങാട്: (KasargodVartha) ചിത്താരി സ്വദേശിയായ സൂപ്പർ മാർക്കറ്റ് ഉടമയെ ദുബൈയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി മീത്തൽ സ്വദേശിയും ദുബൈയിൽ വ്യാപാരരംഗത്ത് പ്രവർത്തിച്ചുവരികയുമായ ടി വി ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
കണ്ടെത്തിയത് കാറിൽ
ഫിറോസിനെ കാണാതായതിനെ തുടർന്ന് ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് സൂപ്പർമാർക്കറ്റിൻ്റെ പാർക്കിങ് സ്ഥലത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2026 സെപ്റ്റംബർ 18 വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കാറിൽ കിടക്കുന്ന നിലയിൽ ഫിറോസിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ദുബൈ പൊലീസ് ഉടൻ സ്ഥലത്തെത്തി കാറിൻ്റെ ഗ്ലാസ് പൊളിച്ച് ഫിറോസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായാണ് വിവരം.
സാമൂഹിക രംഗത്തും സജീവം
സഹോദരങ്ങളായ കെഎംസിസി നേതാവ് അഷ്റഫ് ചിത്താരി, സൈനുദ്ദീൻ ചിത്താരി എന്നിവർക്കൊപ്പം ദുബൈയിൽ സൂപ്പർമാർക്കറ്റ് സ്ഥാപനം നടത്തി വരികയായിരുന്നു ഫിറോസ്. ഉമ്മുൽ ഖുവൈനിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്ന അഷ്റഫിൻ്റെയും സൈനുദ്ദീൻ്റെയും സഹോദരനാണ് ഫിറോസ്.
പരേതരായ മൊയ്ദീൻ ഹാജിയുടെയും മറിയത്തിൻ്റെയും മകനാണ്. ഭാര്യ: ഹാദിയ. മറ്റ് സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, മുഹമ്മദ് ഹനീഫ, നാസർ, യൂസുഫ്, ഇസ്മാഈൽ, സൗദ, ഫൗസിയ.
ദുബൈയിൽ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കം നടത്തും.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kasaragod native supermarket owner Firos found dead in a car in Dubai.
#KasargodVartha #DubaiNews #MalayaliDeathDubai #KasaragodNews #Kanhangad #MalayalamNews #RenuNews






