Obituary | കാസർകോട് സ്വദേശി ഖത്വറിൽ കുഴഞ്ഞുവീണ് മരിച്ചു

● രണ്ട് മാസം മുമ്പ് നാട്ടിൽ പോയി വന്നിരുന്നു
● ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു
● മൃതദേഹം നാട്ടിൽ കൊണ്ടുപോകും
ദോഹ: (KasargodVartha) കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ പരേതരായ മൊയ്ദീൻ കുഞ്ഞി ഹാജി - ഫാത്വിമ ദമ്പതികളുടെ മകൻ അബ്ദുൽ ബശീർ (47) ആണ് മരിച്ചത്. ഖത്വർ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അബ്ദുൽ ബശീർ രണ്ട് മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. ശനിയാഴ്ച രാത്രിയാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ഉറ്റവരെയും വലിയ ദുഃഖത്തിലാഴ്ത്തി.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെഎംസിസി ഖത്വർ അൽ ഇഹ്സാൻ കമിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഭാര്യ: ടി കെ സറീന. മക്കൾ: മുഹമ്മദ് ബിൻ സാഹിദ്, അഹ്മദ് യൂനുസ്, ഫാഇസ, ഫാരിസ, ഫമീസ. സഹോദരങ്ങൾ: മഹ്മൂദ്, അബ്ദുർ റഹ്മാൻ, ഇബ്രാഹിം, അസീസ്, സിദ്ദീഖ്, ഹമീദ്, ഖദീജ, മൈമൂന, സഫിയ.
#Kasaragod #Qatar #Kerala #RIP #condolences #obituary #expatriatelife