Demise | കാസർകോട് സ്വദേശിനിയായ യുവതി ഹൈദരാബാദിൽ മരിച്ചു
* എസ്ബിഐ ഹൈദരാബാദ് ബേഗംപ്പേട്ട ശാഖാ അസിസ്റ്റന്റ് ജെനറൽ മാനജർ ഹരീഷ് പ്രഭുവാണ് ഭർത്താവ്.
കാസർകോട്: (KasargodVartha) കാസർകോട് സ്വദേശിനിയായ യുവതി ഹൈദരാബാദിൽ മരിച്ചു. കാസർകോട് ബീച് റോഡിലെ മല്യ നിവാസിൽ പ്രഭാകര മല്യ - പരേതയായ ഇന്ദിര മല്യ ദമ്പതികളുടെ മകൾ രഞ്ജിത പി മല്യ (45) യാണ് മരിച്ചത്.
കുടുംബസമേതം ഹൈദരാബാദിൽ താമസിച്ച് വരുന്നതിനിടെ തിങ്കളാഴ്ചയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾ കാസർകോട്ടെ വീട്ടിലെത്തിച്ചു.
എസ്ബിഐ ഹൈദരാബാദ് ബേഗംപ്പേട്ട ശാഖാ അസിസ്റ്റന്റ് ജെനറൽ മാനജർ ഹരീഷ് പ്രഭുവാണ് ഭർത്താവ്. മക്കൾ: ഹരീഷ് പ്രഭു, അതുല്യപ്രഭു. സഹോദരൻ: നിഖിൽ മല്യ. രഞ്ജിതയുടെ അപ്രതീക്ഷിത വിയോഗം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി.
#Kasaragod #Hyderabad #RIP #SBI #condolences #Kerala