city-gold-ad-for-blogger

കാസർകോട് ബദിയഡുക്ക സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Kasaragod native Moideen Kunhi dies of cardiac arrest in Abu Dhabi
Photo: Special Arrangement / Enhanced by GPT

● ബദിയഡുക്ക ഏത്തടുക്ക നീരടുക്ക സ്വദേശി മൊയ്തീൻ കുഞ്ഞി ആണ് മരിച്ചത്
● ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
● മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കം നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

അബൂദബി: (KasargodVartha) കാസർകോട് ബദിയഡുക്ക സ്വദേശിയായ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ഏത്തടുക്ക നീരടുക്കയിലെ മുഹമ്മദ് കുഞ്ഞി–ആഇശ ദമ്പതികളുടെ മകൻ മൊയ്തീൻ കുഞ്ഞി (56) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് മരണം

2026 ഒക്ടോബർ 25 ഞായറാഴ്ച അബൂദബിയിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മൊയ്തീൻ കുഞ്ഞി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറക്കം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

കുടുംബാംഗങ്ങളുടെ വിവരങ്ങൾ

ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് മുഫീദ് മുഹ്‌യുദ്ദീൻ, മുർശിദലി, അഹമ്മദ് മിസിയാൻ. സഹോദരങ്ങൾ: അബ്ദുല്ല, ബീഫാത്തിമ, മറിയുമ്മ, പരേതരായ അബ്ദുല്ല കുഞ്ഞി, അവ്വൗമ്മ.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Kasaragod native Moideen Kunhi died of cardiac arrest in Abu Dhabi.

#KasargodVartha #AbuDhabiNews #NRI #KasaragodNews #Badiyadka #MalayaliDeath #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Najla Sherin
Najla Sherin

21 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia