മൂലമറ്റത്ത് കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു; മരിച്ചത് കാസര്‍കോട് സ്വദേശി, മകള്‍ മരച്ചില്ലയില്‍ പിടിച്ച് രക്ഷപ്പെട്ടു
Jan 28, 2019, 10:00 IST
ഇടുക്കി: (www.kasargodvartha.com 28.01.2019) തൊടുപുഴ മൂലമറ്റത്ത് കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു. കാസര്‍കോട് രാജപുരം നിരവടിയില്‍ പ്രദീപന്‍ (45)ആണ് മരിച്ചത്. മകള്‍ പൗര്‍ണമി (11) മരച്ചില്ലയില്‍ പിടിച്ച് രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. മൂലമറ്റത്തെ ബന്ധുവീട്ടില്‍ കുടുംബസമേതം എത്തിയതായിരുന്നു പ്രദീപന്‍. ഇതിനിടെയാണ് കനാലിലെത്തിയത്. പ്രദീപന്റെ ഭാര്യ രാധാമണിയും ഒപ്പമുണ്ടായിരുന്നു.
പൗര്‍ണമി ഒഴുക്കില്‍പെട്ടതോടെ കനാലിലേക്ക് ചാടി മകളെ തോളിലേറ്റി നീന്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം രാധാമണി തൊട്ടടുത്ത ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി കനാലിനു മുകളില്‍ നിന്ന് കയറിട്ട് കൊടുത്തെങ്കിലും പ്രദീപനു കയറില്‍ പിടിക്കാനായില്ല. അവശ നിലയിലായ പ്രദീപന്‍ കനാലിനരികിലെ മരത്തിന് സമീപത്തേക്ക് കുട്ടിയെ തള്ളിവിട്ട ശേഷം വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. മരച്ചില്ലയില്‍ പിടിച്ച് നിന്ന കുട്ടിയെ സമീപവാസി രഞ്ജിത്ത് രക്ഷിക്കാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കരയിലെത്തിക്കുകയുമായിരുന്നു.
ഉടന്‍ പ്രദീപനെ കണ്ടെത്തി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രത്യുദ ദമ്പതികളുടെ മൂത്ത മകളാണ്. സഹോദരങ്ങള്‍: പ്രസീത, പ്രമീള, പ്രവീണ്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Rajapuram, Kasaragod native drowned to death in Moolamattam
< !- START disable copy paste -->