Obituary | കാസർകോട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു; അപ്രതീക്ഷിത മരണം ദിവസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് പോകാനിരിക്കെ

● കമ്പാർ മീത്തലിലെ നസീർ അലി (ആണ് മരിച്ചത്.
● അൽ ഹസ്സയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു.
● സാമൂഹ്യ പ്രവർത്തന രംഗത്തും സാന്നിധ്യമായിരുന്നു
റിയാദ്: (KasargodVartha) ദിവസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് പോകാനിരിക്കെ കാസർകോട് സ്വദേശി മരിച്ചു. കമ്പാർ മീത്തലിലെ നസീർ അലി (48) ആണ് മരിച്ചത്. അൽ ഹസ്സയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയിരുന്നു.
റമദാൻ 15ന് നാട്ടിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എട്ട് മാസം മുമ്പാണ് ഏറ്റവും ഒടുവിൽ നാട്ടിൽ പോയി വന്നത്. സാമൂഹ്യ , പൊതുപ്രവർത്തന മേഖലയിലും സാന്നിധ്യമായിരുന്ന നസീർ അലി കെഎംസിസി യൂണിറ്റ് ജോയിന്റ് സെക്രടറിയായിരുന്നു.
പി കെ മുഹമ്മദ് - മൈമൂന ദമ്പതികളുടെ മകനാണ് നസീർ അലി. ഭാര്യ: ഖദീജത് അസ്മിന. മക്കൾ: നാഫിൽ, നസ്‌വാൻ, നാഫിഅ്, ഫാത്വിമ നഫ്‌ല. സഹോദരങ്ങൾ: അൻവർ സാദത്ത്, സമീല. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
A native of Kasaragod, Naseer Ali (48), died in Saudi Arabia. He was running a grocery store in Al Hassa. He was admitted to the hospital due to sudden physical discomfort. He was scheduled to return home on Ramadan 15.
#SaudiArabia #Malayali #ExpatriateDeath #Kasaragod #Obituary #KMCC