സൗദിയിൽ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു

● ഇലക്ട്രിക് ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു.
● ഡിസംബർ 18ന് കോണിയിൽ നിന്ന് വീണാണ് അപകടം.
● തലയ്ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചിരുന്നു.
● മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.
റിയാദ്: (KasargodVartha) അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരണത്തിന് കീഴടങ്ങി. കുമ്പള ഷിറിയ ജുമാ മസ്ജിദിന് സമീപത്തെ അബ്ദുർ റസാഖ് (45) ആണ് റിയാദിലെ മുവാസാത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്.
തഹ്‌സീസ് & ഇൻശാ കോൺട്രാക്ടിറ്റിങ് എസ്റ്റാബ്ലിഷ്മെൻ്റ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക് ഹെൽപ്പറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുൾ റസാഖ്. എട്ട് വഷത്തോളമായി സൗദിൽ ജോലി ചെയ്യുന്ന റസാഖ് ഡിസംബർ 18ന് ഉണ്ടായ ഒരപകടത്തെ തുടർന്ന് നാലര മാസത്തോളമായി റിയാദിലെ മുവാസാത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. തൊഴിൽ ചെയ്യുന്നതിനിടെ കോണിയിൽ നിന്ന് തെന്നി താഴെ വീണാണ് റസാഖിന് പരുക്കേറ്റത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചിരുന്നു.
അബ്ദുൾ റസാഖിൻ്റെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും. മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സഹോദരീഭർത്താവ് അബ്ദുൽ ലത്വീഫ് മുട്ടം കാസർകോട് വാർത്തയോട് പറഞ്ഞു.
മരിച്ച അബ്ദുൾ റസാഖ് പരേതനായ അബൂബക്കറിൻ്റെ മകനാണ്. മാതാവ് അസ്മ. ഭാര്യ: ഫൈറൂസ. നാല് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. മക്കളില്ല.
ഈ ദുഃഖവാർത്ത സുഹൃത്തുക്കളിലേക്കും എത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും അനുശോചനങ്ങളും പങ്കുവെക്കുക.
Article Summary: A Kasaragod native, Abdul Razak (45), working as an electric helper in Saudi Arabia, passed away in Riyadh after undergoing treatment for injuries sustained in a fall from a ladder in December. His body will be buried in Saudi Arabia.
#Kasaragod, #SaudiArabia, #AccidentDeath, #MalayaliNews, #Obituary, #Riyadh