city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടന്ന് മരിച്ചു

Photo of deceased Abdul Sathar
Photo: Arranged

● രാത്രി ഉറങ്ങിയ സത്താറിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി.
● നെഞ്ചുവേദനയും അസ്വസ്ഥതകളും ഉണ്ടായിരുന്നതായി വിവരം.
● രണ്ടര വർഷം മുമ്പാണ് നാട്ടിൽ അവസാനമായി പോയത്.
● മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ദുബൈ: (KasargodVartha) ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി മരിച്ചു. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന പെരുമ്പള സ്വദേശിയും, സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്ദുൽ സത്താർ (54) ആണ് മരിച്ചത്. 

30 വർഷത്തോളമായി ജുമൈറ ഉമ്മു സഖീമിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. താമസ സ്ഥലത്ത് രാത്രി കിടന്നുറങ്ങിയ സത്താറിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെഞ്ചുവേദനയും മറ്റ് അസ്ഥസ്ഥകളുമുണ്ടായിരുന്നതായി വീട്ടുടടമയോട് പറഞ്ഞിരുന്നതായും രാവിലെ ആശുപത്രിയിൽ പോകാമെന്ന് സത്താർ തന്നെ പറഞ്ഞതായും പറയുന്നു.  രണ്ടരവർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പരേതനായ സുലൈമാൻ - നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഷംസാദ്,  മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല, ഫാത്തിമ സന, ഷഹനാസ് മറിയം. സഹോദരങ്ങൾ: ഗഫൂർ, അബൂബക്കർ, സഫിയ, സമീറ.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണെന്ന് ദുബൈ കെഎംസിസി കാസർകോട് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.

Abdul Sathar (54), a native of Perumbala in Kasaragod and a driver in Dubai for about 30 years, passed away due to a heart attack. He was found deceased in his room in the morning after complaining of chest pain. Arrangements are being made to repatriate his body to his hometown.

#KeralaNews, #Kasaragod, #Dubai, #HeartAttack, #Obituary, #KMMCC

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia