കാസര്‍കോട് സ്വദേശി നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെ ദോഹയില്‍ നിര്യാതനായി
Feb 20, 2016, 10:00 IST
ഖത്തര്‍: (www.kasargodvartha.com 20/02/2016) കാസര്‍കോട് സ്വദേശി നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെ ദോഹയില്‍ നിര്യാതനായി. സീതാംഗോളി കട്ടത്തടുക്ക രിഫാഇ നഗറിലെ ഹസൈനാര്‍(42) ആണ് മരിച്ചത്. രണ്ടു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയ ഹസൈനാര്‍ ഒരാഴ്ചക്കുള്ളില്‍ വീണ്ടും നാട്ടില്‍ വരാനിരിക്കുകയായിരുന്നു.
പള്ളത്തടുക്ക കുടുപ്പങ്കുഴിയിലെ പരേതനായ മുഹമ്മദ് -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: റഷീദ, സിനാന്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ബീഫാത്വിമ, മറിയുമ്മ, പരേതയായ ആസ്യുമ്മ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

Keywords: Qatar, Kasaragod, Kerala, Death, Obituary, Kasaragod native dies in Qatar.