കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചു
Oct 11, 2016, 12:58 IST
ദോഹ: (www.kasargodvartha.com 11/10/2016) കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചു. ബന്തിയോട് ഇച്ചിലങ്കോട് പച്ചമ്പള്ള സ്വദേശി സീതിക്കുഞ്ഞി - ആഇശ ദമ്പതികളുടെ മകന്‍ മുഹമ്മദ് കുഞ്ഞി (51) ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി ഖത്തറിലെ ഒരു കമ്പനിയില്‍ ജോലിചെയ്തുവരികയാണ്. കുടുംബസമേതം ഖത്തറിലായിരുന്ന മുഹമ്മദ് കുഞ്ഞി അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം മുന്‍ സെക്രട്ടറിയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഖത്തര്‍ കെ എം സി സിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ഭാര്യ: സുമൈറ. മക്കള്‍: ഷിഹാബ്, നഫീസത്ത് ഫരീദ, ആഇശത്ത് ഷഹീദ. സഹോദരങ്ങള്‍: അബ്ദുല്ല, ഖദീജ, സുഹറ.

Keywords: Qatar, Kasaragod, Obituary, Bandiyod, Kasaragod native dies in Qatar, Muhammed Kunhi