city-gold-ad-for-blogger

കാസര്‍കോട് സ്വദേശിയായ എഞ്ചനീയര്‍ മംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മംഗളൂരു: (www.kasargodvartha.com 26/08/2016) കാസര്‍കോട് സ്വദേശിയായ എഞ്ചനീയര്‍ മംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എഞ്ചിനീയറായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ പരേതനായ പി എ ഷാഫി- ബീഫാത്വിമ ദമ്പതികളുടെ മകനും കര്‍ണാടക പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറുമായ അന്‍സാര്‍ എന്ന മമ്മൂട്ടി (43) യാണ് മംഗളൂരുവിലെ ഫഌറ്റില്‍ മരിച്ചത്.

കാസര്‍കോട് സ്വദേശിയായ എഞ്ചനീയര്‍ മംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ട അന്‍സാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മറിയം നവ. ഏകന്‍ മകന്‍ അബ്ദുല്ല ഷാഫി. സഹോദരങ്ങള്‍: ആമിന മുഷീറ, സിത്തു ഖദീജ, മുംതാസ്, യാസ്മിന്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords:  Kasaragod, Kerala, Mangalore, Death, Obituary, Mogral Puthur, Engineer, Kasaragod native dies in Mangaluru.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia