city-gold-ad-for-blogger

അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി മദീനയില്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 01/10/2015) കാസര്‍കോട് സ്വദേശി മദീനയില്‍ നിര്യാതനായി. തായലങ്ങാടിയിലെ പരേതനായ ഇബ്രാഹിംകുട്ടി മുസ്ലിയാര്‍- ബീഫാത്വിമ ദമ്പതികളുടെ മകന്‍ എം.എ ഷുക്കൂറാ(63)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ശേഷം മദീനയിലെത്തിയതായിരുന്നു. 30 വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരുകാലത്ത് ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിലും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഇറക്കുന്നതിലും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഷുക്കൂര്‍. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന മലയാള ശബ്ദം ദൈ്വവാരിക ആദ്യ രണ്ടുവര്‍ഷം ഇറങ്ങിയത് ഷുക്കൂറിന്റെ പത്രാധിപത്യത്തിലായിരുന്നു. പിന്നീട് ഷുക്കൂര്‍ ഗള്‍ഫിലേക്ക് പോയതിനെ തുടര്‍ന്ന് ടി. ഉബൈദ് മാഷിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുകയായിരുന്നു.

ഭാര്യ: സുഹറ ബീവി. മക്കള്‍: ഷാഹിന്‍ (എഞ്ചിനീയര്‍, ദുബൈ), സന. മരുമകന്‍: ഷനീദ് കയ്യംകൂടല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഗനി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഹക്കീം അടുക്കത്ത്ബയല്‍, അബ്ദുര്‍ റഹ് മാന്‍ ഉളിയത്തടുക്ക, മറിയംബി തായലങ്ങാടി, എം.എ ലത്വീഫ് ബാങ്കോട്, ഖദീജ തളങ്കര.
അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി മദീനയില്‍ നിര്യാതനായി

Keywords: Kasaragod, Kerala, Death, Madeena, Kasaragod native dies in Madeena.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia