city-gold-ad-for-blogger

കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബംഗളൂരു: (www.kasargodvartha.com 08/10/2016) കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബദിയടുക്ക പള്ളത്തടുക്ക തലമ്പാടി നെല്ലികളയ സ്വദേശി ശങ്കര പ്രസാദാ (57)ണ് മരിച്ചത്. ബംഗളൂരു ഹൊസുരുവിലെ വസതിയില്‍ വെച്ചാണ് അന്ത്യം. വ്യാഴാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ശങ്കരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ ഹൃദയാഘാതം മൂലം മരിച്ചു
20 വര്‍ഷമായി ബംഗളൂരുവില്‍ എന്‍.ജി.ഒ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. നെല്ലികളയയിലെ വെങ്കട്ട രമണഭട്ട്- പരമേശ്വരി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. ഏകമകള്‍ അനുമോള്‍. സഹോദരങ്ങള്‍: രമണ, മഹാലിംഗേശ്വര ഭട്ട്, ശ്രീപതി ഭട്ട്, മാലിനി. മൃതദേഹം നെല്ലികളയ വസതിയില്‍ എത്തിച്ചശേഷം സംസ്‌കരിച്ചു.


Keywords:  Kasaragod, Kerala, Death, Obituary, Kasaragod native dies in Bangaluru.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia