അബുദാബിയില്‍ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു
Jul 6, 2015, 13:10 IST
അബുദാബി: (www.kasargodvartha.com 06/07/2015) അബുദാബിയില്‍ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു. ചട്ടഞ്ചാല്‍ പറമ്പിലെ അബൂബക്കര്‍-ആഇശ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാന്‍ എന്ന അബ്ദു(22)വാണ് മരിച്ചത്.
അബുദാബിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അബൂബക്കറും കുടുംബവും അവിടെതന്നെയാണ് താമസിച്ചുവന്നിരുന്നത്. ഒന്നരമാസത്തോളമായി അബ്ദു രോഗബാധിതനായി അബ്ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഞായറാഴ്ച രാത്രിയാടെയാണ് മരണം സംഭവിച്ചത്. യുവാവിന്റെ മരണം സുഹൃത്തുക്കളേയും ബന്ധുക്കളേയും ദുഃഖത്തിലാഴ്ത്തി. നാട്ടിലെത്തുന്ന സമയങ്ങളില്‍ യുവാവ് നാട്ടിലെ സാമൂഹ്യ - സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാറുണ്ട്.
സഹോദരങ്ങള്‍: നൗഷാദ്, നിഷാദ്, നൗഷീദ, നാദിഫ. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ അബുദാബിയില്‍ ഖബറടക്കും.

Keywords : Abudhabi, Gulf, Chattanchal, Obituary, Kasaragod native dies in Abudhabi, Abdul Rahman Chattanchal, Advertisement Gents Image.