city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റ്റുഡിയോ ജീവനക്കാരനായ കാസര്‍കോട് സ്വദേശി മുംബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു; ബന്ധുക്കളെ കണ്ടെത്താനായില്ല

മുംബൈ: (www.kasargodvartha.com 06.08.2019) സ്റ്റുഡിയോ ജീവനക്കാരനായ കാസര്‍കോട് സ്വദേശി മുംബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഈസ്റ്റ് മുംബൈ സാന്താക്രൂസില്‍ സ്റ്റുഡിയോയിലെ ജീവനക്കാരനായ സഞ്ജയ് കുട്ടി പാടി (51) ആണ് മരിച്ചത്. ബാലന്‍ പാടിയാണ് പിതാവെന്നാണ് നല്‍കിയ വിലാസത്തില്‍ പറയുന്നത്. 35 വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്തുവരികയാണ്. അവിവാഹിതനാണ്. കാസര്‍കോട്ടുകാരനാണെന്ന് മാത്രമാണ് മുംബൈയില്‍ എല്ലാവരെയും അറിയിച്ചിരുന്നത്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9869360994, 9702370235 (ബാലകൃഷ്ണന്‍ സാലിയാന്‍) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ഭാരവാഹിയായ ഖാലിദ് മുംബൈ അറിയിച്ചു. മൃതദേഹം ഈസ്റ്റ് മുംബൈയിലെ ഗവ. കൂപ്പര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സ്റ്റുഡിയോ ജീവനക്കാരനായ കാസര്‍കോട് സ്വദേശി മുംബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു; ബന്ധുക്കളെ കണ്ടെത്താനായില്ല

അതേസമയം ഇയാള്‍ നെല്ലിക്കുന്ന് സ്വദേശിയാണെന്ന ചില സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അന്വേഷണത്തില്‍ നെല്ലിക്കുന്നില്‍ ഇങ്ങനെയൊരാള്‍ ഇല്ലെന്ന വിവരമാണ് ലഭിക്കുന്നത്. മുന്‍ നഗരസഭ കൗണ്‍സിലറായ നെല്ലിക്കുന്നിലെ ജി നാരായണനുമായി ബന്ധപ്പെട്ടെങ്കിലും ഇയാളുടെ ബന്ധുക്കള്‍ ഇവിടെയുള്ളതായി അറിയില്ലെന്ന പ്രതികരണമാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Mumbai, Top-Headlines, Death, Obituary, Kasaragod native died in Mumbai
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia