city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് സ്വദേശി കുവൈറ്റിൽ മരിച്ചു; വിട വാങ്ങിയത് 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരിക്കെ

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2021) കാസർകോട് സ്വദേശി കുവൈറ്റിൽ മരിച്ചു. അജാനൂർ മുട്ടുന്തലയിലെ എൽ കെ ഖാലിദ് (63) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിയേ ആണ് മരണം സംഭവിച്ചത്.

  
കാസർകോട് സ്വദേശി കുവൈറ്റിൽ മരിച്ചു; വിട വാങ്ങിയത് 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരിക്കെ



ആദ്യം 30 വർഷം അബുദബിയിലും തുടർന്ന് 15 വർഷമായി കുവൈറ്റിലും ജോലി ചെയ്തുവരികയായിരുന്നു. പ്രവാസ ജീവിതം മതിയാക്കി അടുത്ത മാസം നാട്ടിലേക്ക് വരുന്നതായി ഇദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നു.

ഭാര്യ: കുഞ്ഞാമിന. മക്കൾ: ശൗഖത്, സലീം, ശകീർ (മൂവരും യുഎഇ), ശമീമ, ശകീല, ഫാത്വിമ.

മരുമക്കൾ: സലാം കല്ലൂരാവി, ത്വാഹിർ ബല്ലാകടപ്പുറം, ത്വാഹിർ കല്ലൂരാവി, റൈഹാന, സബീന, ശഹാദത് ബേക്കൽ.

സഹോദരങ്ങൾ: എൽ മുഹമ്മദ് കുഞ്ഞി കെ മുക്കൂട്, ഖദീജ കൊട്ടിലങ്ങാട്, നഫീസ മുട്ടുന്തല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Keywords:  Kerala, Kasaragod, Kanhangad, News, Obituary, Kuwait,  Kasaragod native died in Kuwait.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia