city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ദുബൈയിൽ മരിച്ചു

ദുബൈ: (www.kasargodvartha.com 10.08.2021) കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. തെരുവത്ത് സിറാമിക്സ് റോഡ് എൽ പി സ്‌കൂളിന് സമീപം താമസിക്കുന്ന ശംസുദ്ദീൻ കെ എ (63) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.

കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ദുബൈയിൽ മരിച്ചു

തിങ്കളാഴ്ച രാത്രി 10 മണിയോടെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മുർശിദ് ബസാറിൽ വസ്ത്രക്കട നടത്തിവരികയായിരുന്നു. കുടുംബസമേതം ഗൾഫിലായിരുന്നു താമസം.

ഭാര്യ: ത്വാഹിറ. മക്കൾ: ശംസീർ, അബ്ദുല്ല, ജുമാന, ശബ്‌നം.
മരുമകൻ: തുഫൈൽ ആരിക്കാടി.

ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ദുബൈ അൽ ഖുസൈസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Keywords:  Kasaragod, Kerala, News, Dubai, Died, Death, Obituary, Theruvath, Kasaragod native died in Dubai due to illness.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia