കാസര്‍കോട് സ്വദേശിയായ യുവ എഞ്ചിനീയര്‍ ഡല്‍ഹിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
Aug 8, 2018, 17:55 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2018) കാസര്‍കോട് സ്വദേശിയായ യുവ എഞ്ചിനീയര്‍ ഡല്‍ഹിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കാറഡുക്ക പതിമൂന്നാംമൈല്‍ നെക്കാര്‍ളത്തെ പി. രാഘവന്‍- സുധാമണി ദമ്പതികളുടെ മകന്‍ സുധീഷ് രാജ് (21) ആണ് മരിച്ചത്. ന്യൂഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.
പെരിയ പോളിടെക്നിക്കില്‍ ഇലക്ട്രിക്കല്‍ ഡിപ്ലോമ കഴിഞ്ഞ സുധീഷ് ഇക്കഴിഞ്ഞ ജൂണ്‍ 10നാണ് ജോലിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാത്രി താമസസ്ഥലത്ത് പനി മൂലം കുഴഞ്ഞുവീണതായും പിന്നീട് മരണം സംഭവിച്ചതായും ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. മൃതദേഹം പുലര്‍ച്ചെ നാല് മണിയോടെ നാട്ടിലെത്തിച്ചു. പിന്നീട് പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
സഹോദരങ്ങള്‍: പി. രാഹുല്‍, സുജിത്ത് രാജ്, സുചിത്ര (കാറഡുക്ക വി.എച്ച്.എസ്.ഇ. വിദ്യാര്‍ത്ഥികള്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, karadukka, Fever, Kasaragod native died in Delhi
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, karadukka, Fever, Kasaragod native died in Delhi
< !- START disable copy paste -->