city-gold-ad-for-blogger

കോയമ്പത്തൂരിലുണ്ടായ വാഹനാപകടം; നാടിനെ നടുക്കി കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടറുടെ മരണം

കാസര്‍കോട്: (www.kasargodvartha.com 03.09.2018) കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടറുടെ മരണം നാടിനെ നടുക്കി. മുന്നാട് മിനിസ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കുണ്ടംകുഴി ടോഡി ഷോപ്പ് ജീവനക്കാരന്‍ രവീന്ദ്രന്റെ മകന്‍ ആയുര്‍വേദ ഡോക്ടറായ ആര്‍ വിഷ്ണുവാണ് (23) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് നിര്‍ത്തിയിട്ട ലോറിക്കു പിറകിലിടിച്ചാണ് അപകടമുണ്ടായത്.
കോയമ്പത്തൂരിലുണ്ടായ വാഹനാപകടം; നാടിനെ നടുക്കി കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടറുടെ മരണം

പുത്തൂരില്‍ ബി.എ.എം.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടുമാസം മുമ്പാണ് വിഷ്ണു കോയമ്പത്തൂരിലെത്തിയത്. ഇനി രണ്ടുമാസംകൂടി പ്രാക്ടീസ് നടത്തി നാട്ടിലേക്ക് തിരിക്കാനായിരുന്നു ലക്ഷ്യം. അതിനിടെയാണ് മരണം തട്ടിയെടുത്തത്. ഓണാവധിക്ക് വീട്ടിലുണ്ടായിരുന്ന വിഷ്ണു 26 നാണ് കോയമ്പത്തൂരിലേക്ക് തിരിച്ചു പോയത്. വീടിനോട് ചേര്‍ന്ന് ആയുര്‍വേദ ക്ലീനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു വിഷ്ണു.

കുറ്റിക്കോല്‍ സണ്‍ഡേ തിയേറ്ററില്‍ ദീര്‍ഘകാലം നാടക വിദ്യാര്‍ത്ഥിയായിരുന്നു വിഷ്ണു. ദേശീയ നാടകോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സണ്‍ഡേ തിയേറ്റര്‍ അവതരിപ്പിച്ച പൗലോകൊവ്ലോയുടെ ദി ആല്‍ക്കമിസ്റ്റ് നാടകത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. പടുപ്പില്‍ ആയുര്‍വേദ മരുന്ന് കട നടത്തുന്ന സുഭദ്രയാണ് മാതാവ്. മുന്നാട് ഗവ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod native died in Accident at Koyambathur, Obituary, kasaragod, news, Accident, Doctor, Dr. R. Vishnu

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia