നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 16, 2019, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 16.03.2019) നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യവിഭാഗത്തില്‍ എല്‍ ഡി ക്ലര്‍ക്കായ കോഴിക്കോട് കാട്ടുളി സ്വദേശി ഷിബിന്‍ രാജേഷിനെ (33) യാണ് കുഡ്‌ലു ആര്‍ ഡി നഗര്‍ വ്യൂവേഴ്‌സ് കോളനിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8.45 മണിയോടെയാണ് സംഭവം. കുടുംബസമേതം വാടകവീട്ടിലാണ് താമസം.
പരേതനായ രാഘവന്‍- രാഖി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ നുള്ളിപ്പാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ്. മക്കള്‍: ശ്വേത, ശ്രേയ. സഹോദരന്‍: ഷിബില്‍ രാജേഷ്. രണ്ട് വര്‍ഷത്തോളമായി കാസര്‍കോട് നഗരസഭയില്‍ ജീവനക്കാരനാണ്. 20 ദിവസത്തോളമായി ജോലിക്ക് വന്നിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Death, Obituary, Hanged, kudlu, Kasaragod-Municipality, Kasaragod-Municipality LD Clerk found dead hanged
< !- START disable copy paste -->