ട്രെയിനിൽ നിന്ന് തെറിച്ചുവീണ് അപകടം; തളങ്കര സ്വദേശിയായ മുംബൈ വ്യാപാരിക്ക് ദാരുണാന്ത്യം
● കെ എം അബ്ദുല്ല ആണ് മരിച്ചത്.
● തിങ്കളാഴ്ച പുലർച്ചെയാണ് അപകടം.
● അജ്മീരിലേക്ക് പോവുകയായിരുന്ന മരുസാഗർ എക്സ്പ്രസിൽ നിന്നാണ് തെറിച്ചുവീണത്.
● ട്രെയിൻ ഇറങ്ങുന്നതിനായി വാതിലിന് അടുത്ത് നിൽക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ച അപകടമെന്ന് സംശയം.
● അബ്ദുല്ല ആലുവയിൽ ബിസിനസ് ആവശ്യത്തിനായി പോയി മടങ്ങുകയായിരുന്നു.
കാസർകോട്: (KasargodVartha) മുംബൈയിലെ പ്രമുഖ വ്യാപാരി ട്രെയിനിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. തളങ്കര സ്വദേശിയും അണങ്കൂർ സ്കൗട്ട് ഭവന് സമീപം താമസക്കാരനുമായ മാഹിൻ ഫക്രുദീൻ്റെ മകൻ കെ.എം. അബ്ദുല്ല (മായ്ച്ചാന്റ അബ്ദുല്ല-62) ആണ് ട്രെയിൻ അപകടത്തിൽ മരിച്ചത്
തിങ്കളാഴ്ച (2025 സെപ്റ്റംബർ 29) പുലർച്ചെ 1.20 ഓടെയാണ് അപകടം നടന്നത്. അജ്മീരിലേക്ക് പോവുകയായിരുന്ന മരുസാഗർ എക്സ്പ്രസ് തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപത്തെ മേൽപ്പാലത്തിന് അടുത്ത് എത്തിയപ്പോഴാണ് അബ്ദുല്ല ട്രെയിനിൽ നിന്ന് തെറിച്ചുവീണതെന്നാണ് പ്രാഥമിക നിഗമനം. ആലുവയിൽ ബിസിനസ് ആവശ്യത്തിനായി പോയി മടങ്ങുകയായിരുന്നു അദ്ദേഹം.
അപകടവിവരം അറിയിച്ചത് ഗുഡ്‌സ് ട്രെയിൻ പൈലറ്റ്
ട്രെയിൻ ഇറങ്ങുന്നതിനായി വാതിലിൻ്റെ അടുത്ത് നിൽക്കുമ്പോൾ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണതായാണ് സംശയിക്കുന്നത്. അപകടം നടന്ന ശേഷം ഇതുവഴി കടന്നുപോയ ഗുഡ്സ് ട്രെയിനിൻ്റെ ലോകോ പൈലറ്റ് ആണ് ഒരാൾ ട്രാക്കിന് സമീപം വീണുകിടക്കുന്ന വിവരം കാസർകോട് റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചത്.
വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തുകയും അബ്ദുല്ലയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ തന്നെ മരണം സംഭവിച്ചിരുന്നു.
നടപടികൾക്ക് ശേഷം ഖബറടക്കം മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
ഭാര്യ മറിയംബിയാണ്. കലന്തർഷ, ഷഹനാസ്, ഷബ്ന, റഹീസ, റുപ്സ എന്നിവർ മക്കളാണ്. സഹീദ്, ഇർഷാദ്, ഫവാസ്, ഉമറുൽ ഫാറൂഖ്, റിസ്വാൻ, ഫൈബീന എന്നിവർ മരുമക്കളാണ്. മുഹമ്മദ് ആസാദ്, അബ്ദുൽ റഹ്മാൻ, ഖലീൽ, ബീവി, ഹുസൈൻ, ജമീല എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അസർ നമസ്കാരനന്തരം മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ട്രെയിൻ യാത്രക്കാർക്ക് ശ്രദ്ധിക്കാനായി ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക. നിങ്ങളുടെ പ്രതികരണം അറിയിക്കുക.
Article Summary: Mumbai-based businessman K M Abdullah (62) died after falling from the Marusagar Express in Kasaragod.
#Kasaragod #TrainAccident #Businessman #Thalankara #Death #MarusagarExpress






