പ്ലസ് ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
● മീപ്പുഗിരി ഷെട്ടിഗുഡ്ഡെ റോഡിലെ ഗിരീഷിൻ്റെ മകൾ പൃഥ്വികയാണ് മരിച്ചത്
● കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
● അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കാസർകോട്: (KasargodVartha) കുദ്ലു മീപ്പുഗിരിയിൽ 17-കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷെട്ടിഗുഡ്ഡെ റോഡിൽ താമസിക്കുന്ന ഗിരീഷിൻ്റെ മകൾ പൃഥ്വിക(17)യാണ് മരിച്ചത്.
ഒൻപത് മണിക്കും 11.15നും ഇടയിൽ സംഭവം
2026 ജൂൺ 25 വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്കും 11.15 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാളില്‍ തൂങ്ങിയ നിലയിൽ പൃഥ്വികയെ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
പൊലീസ് കേസെടുത്തു
സംഭവത്തെ തുടർന്ന് ബന്ധുവായ കെ നാഗരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 194 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷനിലെ എസ് ഐ കെ രാജീവന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
മനോവിഷമമെന്ന് ബന്ധുക്കൾ
പ്ലസ് ടു റിസൾട്ട് വന്ന ശേഷം മംഗ്ളൂരിലെ കോളജിൽ ഡിഗ്രിക്ക് ചേർന്നിരുന്നു. തനിക്ക് മൊബൈൽ ഫോണ്‍ വാങ്ങി തരണമെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വാങ്ങി തരാമെന്ന് പിതാവ് പറഞ്ഞിരുന്നുവെങ്കിലും തൽക്കാലം മൊബൈൽ ഫോണ്‍ വാങ്ങേണ്ടെന്ന് മാതാവ് പറഞ്ഞത് മനോവിഷമത്തിനിടയാക്കിയിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416
കൂടുതല്‍ വാർത്തകള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 17-year-old plus two student from Kudlu Meepugiri in Kasaragod was found dead in her bedroom, prompting the Kasaragod Town Police to register a case of unnatural death.
#KasaragodNews #LocalNews #KeralaPolice #DeathNews #StudentDeath #KeralaNews #RenuNews






