Accident | വാഹനാപകടം: കാസർകോട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിക്ക് കോയമ്പത്തൂരിൽ ദാരുണാന്ത്യം
● അപകടം മുറിച്ചുകടക്കുന്നതിനിടയിൽ
● കുടുംബാംഗങ്ങളും, പ്രവാസിയായ പിതാവും കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
● നിലവിൽ പുത്തിഗെയിലാണ് കുടുംബം താമസിക്കുന്നത്
മൊഗ്രാൽ: (KasargodVartha) കോയമ്പത്തൂരിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മൊഗ്രാൽ കൊപ്പളം സ്വദേശിയായ അഹ്‌മദിന്റെ മകൻ എംകെ മുഹമ്മദ് റാശിദ് (21) ആണ് മരിച്ചത്.
റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ടിപർ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ച വിവരം. കുടുംബാംഗങ്ങളും, പ്രവാസിയായ പിതാവും കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
മൊഗ്രാൽ കൊപ്പളത്തായിരുന്നു മുഹമ്മദ് റാശിദിന്റെ ആദ്യകാല താമസം. പിന്നീട് പുത്തിഗെ മുഹിമ്മാതിന് സമീപത്തേക്ക് കുടുംബം താമസം മാറിയിരുന്നു. ഭാവിയിൽ ഒരു മികച്ച ഡോക്ടറായി മാറുക എന്ന സ്വപ്നം മനസിൽ സൂക്ഷിച്ചിരുന്ന മുഹമ്മദ് റാശിദിന്റെ അപ്രതീക്ഷിത വിയോഗം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി.
മാതാവ്: സൗദ കൊടിയമ്മ. സഹോദരങ്ങൾ: ആദിൽ, സഫ, നിദ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
#CoimbatoreAccident #Kasaragod #MBBS #RIP #KeralaNews #IndiaNews #StudentDeath #RoadSafety