Obituary | കാസർകോട് സ്വദേശിയായ യുവാവ് മാൾടയിൽ കുഴഞ്ഞുവീണ് മരിച്ചു
Updated: Oct 7, 2024, 22:24 IST
Photo: Arranged
● എൻജിനീയറിംഗ് കംപനിയിൽ ജോലി ചെയ്തുവരികയായിരുന്നു
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു.
● അവധിക്ക് നാട്ടിലെത്തി ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരിച്ചുപോയത്.
നീലേശ്വരം: (KasargodVartha) കാസർകോട് സ്വദേശിയായ യുവാവ് യൂറോപ്യൻ ദീപ് രാജ്യമായ മാൾടയിൽ കുഴഞ്ഞുവീണ് മരിച്ചു. മാധ്യമ പ്രവർത്തകനും നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റുമായ ബങ്കളത്തെ സേതു - യമുന ദമ്പതികളുടെ മകൻ കെ വി ബിനേഷാണ് (33) മരിച്ചത്.
ഏതാനും വർഷമായി മാൾടയിലെ പ്രമുഖ എൻജിനീയറിംഗ് കംപനിയിൽ മാനജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു ബിനേഷ്. അവധിക്ക് നാട്ടിലെത്തിയ യുവാവ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാൾടയിലേക്ക് തിരിച്ചുപോയത്.
അവി വാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു. സഹോദരി: അളക പ്രിയ (വൺ ഇൻഡ്യ).
#RIPBinesh #Kasaragod #Malta #IndianExpat #Condolences #Tragedy