കാസര്‍കോട്ട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

● മധൂർ സ്വദേശി ഭവാനി ആണ് മരിച്ചത്.
● തിങ്കളാഴ്ച ഉച്ചയോടെയാണ് കാണാതായത്.
● ശങ്കരകുഴിയിലൂടെ നടന്നുപോകുമ്പോൾ അപകടം.
● ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ നടത്തി.
കാസർകോട്: (KasargodVartha) തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. മധൂർ ഗംഗൈ റോഡ് കേളുഗുഡെയിലെ ഗണേശ് നായികിന്റെ ഭാര്യ ഭവാനി (63) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെ ശങ്കരകുഴിയിലൂടെ നടന്നുപോകുന്നതിനിടെയാണ് ഭവാനിയെ തോട്ടിൽ വീണ് കാണാതായത്. സംഭവമറിഞ്ഞ ഉടൻ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രാത്രി ഒമ്പത് മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചപ്പോഴാണ്, വീഴ്ച സംഭവിച്ച സ്ഥലത്തിന് അൽപ്പം അകലെ വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മക്കൾ: നവീൻ കുമാർ, നയന. മരുമക്കൾ: അസ്മിത, ശിവരാമ. സഹോദരങ്ങൾ: ബാലകൃഷ്ണ നായിക്, ദിനേശ് നായിക്ക്.
അപകടങ്ങൾ ഒഴിവാക്കാൻ നാം കൂടുതൽ ശ്രദ്ധിക്കണം. മഴക്കാലത്തെ ജലദുരന്തങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഈ വാർത്ത പങ്കുവെക്കുക.
Article Summary: Missing housewife's body found in stream in Kasaragod.
#Kasaragod #Drowning #Tragedy #Monsoon #MissingPerson #KeralaNews