city-gold-ad-for-blogger

കാസർകോട്ട് ദേശീയപാത നിർമാണ സൂപ്പർവൈസറെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

National highway construction supervisor found hanged in Kasaragod
Image Credit: Special Arrangement, Modified by GPT
  • വിഴിയനഗരം സ്വദേശി മദാക്ക ഗോവർധനറാവു ആണ് മരിച്ചത്.

  • കാസർകോട് പെരിയാട്ടടുക്കയിലെ താമസസ്ഥലത്താണ് മൃതദേഹം.

  • വ്യാഴാഴ്ച ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകൻ പരിശോധിച്ചു.

  • മുറി അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു.

  • ബേക്കൽ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി.

കാസർകോട്: (KasargodVartha) ദേശീയപാതയുടെ രണ്ടും മൂന്നും റീച്ചിൻ്റെ നവീകരണ നിർമാണ കരാർ ഏറ്റെടുത്ത മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രെക്‌ചർ ലിമിറ്റഡിലെ ആന്ധ്ര സ്വദേശിയായ സ്ട്രെക്‌ചർ സൂപ്പർവൈസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിയനഗരം ജില്ലയിലെ കോന ഗ്രാമത്തിൽ നിന്നുള്ള മദാക്ക ഗോവർധനറാവു (30) ആണ് മരിച്ചത്. കാസർകോട് ജില്ലയിലെ പെരിയ മേഖലയിൽ ദേശീയപാതാ നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ഒമ്പതുമാസം മുൻപാണ് ഗോവർധൻ കാസർകോട്ടെത്തിയത്. പെരിയാട്ടടുക്കത്തെ ഒരു സ്വകാര്യകെട്ടിടത്തിലെ മുറിയിൽ മറ്റു രണ്ടുപേരോടൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ച് വന്നിരുന്നത്. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ഒരാൾ ഏതാനും ദിവസം മുൻപ് നാട്ടിലേക്ക് പോയിരുന്നു. മറ്റേയാൾ വ്യാഴാഴ്ച രാവിലെ 6.30ഓടെ ജോലിസ്ഥലത്തേക്കും പോയി. എന്നാൽ, പതിവ് സമയമായിട്ടും ഗോവർധനറാവു ജോലിസ്ഥലത്ത് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകൻ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സംശയം തോന്നിയ ഇയാൾ ഉച്ചയോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്.

ജനൽ ഗ്ലാസ് തകർത്ത് അകത്തേക്ക് നോക്കിയപ്പോൾ മുറിയുടെ സീലിങ് ഫാനിൻ്റെ കൊളുത്തിൽ തൂങ്ങിയ നിലയിൽ ഗോവർധനറാവുവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വിവരം ബേക്കൽ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ഗോവർധനറാവുവിൻ്റെ സഹോദരൻ വിമാനമാർഗം കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച സഹോദരൻ ജില്ലാ ആശുപത്രിയിൽ എത്തിയ ശേഷം മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയുള്ളൂ. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

ഈ ദുരൂഹ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നവർ ദയവായി പങ്കുവെക്കുക. ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Article Summary: A National highway construction supervisor was found hanged in Kasaragod.

Hashtags: #Kasaragod #NationalHighway #SupervisorDeath #Mystery #SuicideInvestigation #AndhraPradesh

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia