Fever cases | കാസര്‍കോട്ട് പനി ബാധിതരുടെ എണ്ണം കൂടുന്നു; ഒരാള്‍ കൂടി മരിച്ചു
Jul 29, 2022, 19:28 IST
രാജപുരം: (www.kasargodvartha.com) ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. മലയോരത്ത് കടുത്ത പനി ബാധിച്ച് യുവാവ് മരിച്ചു. കള്ളാര്‍ അരിമ്പിയ ചേവിരി രാഘവന്‍ നായര്‍ - പത്മാവതി ദമ്പതികളുടെ മകന്‍ സി മനോജ് കുമാറാണ് (38) ആശുപത്രിയില്‍ വെച്ച് മരിച്ചത്. ജില്ലയിലെ ആശുപത്രികളിലെല്ലാം പനി ബാധിതരെ കൊണ്ട് നിറയുകയാണ്.
വ്യാഴാഴ്ച മനോജ് കുമാറിന് ചെറിയ തോതില്‍ പനിയുണ്ടായിരുന്നുവെങ്കിലും ഫാര്‍മസിയില്‍ നിന്ന് ഗുളിക വാങ്ങി കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ചെ അഞ്ചുമണിയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പുടുംങ്കല്ല് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അവിവാഹിതനാണ്. സഹോദരങ്ങള്‍: മണികണ്ഠന്‍, രതീഷ്, സുധാ ജനാര്‍ധനന്‍.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Health, Treatment, Hospital, Patient's, Fever, Kasaragod: fever cases rise; One more person died.
< !- START disable copy paste -->