city-gold-ad-for-blogger

പ്രവാസിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Expatriate Muhammed Ammanulla Found Dead After Being Hit by Train Near Cherankai Kasaragod
Photo: Arranged

കുമ്പള കുണ്ടങ്കാറടക്കയിലെ മുഹമ്മദ്‌ അമ്മാനുല്ലയാണ് മരിച്ചത്‌
● ചേരങ്കൈ റെയിൽപാലത്തിന്‌ സമീപം പാളത്തിനരികിലാണ് മൃതദേഹം കണ്ടെത്തിയത്.
● മരിച്ചയാൾ ഒരു വർഷം മുൻപാണ്‌ വിദേശത്ത്‌ നിന്നും നാട്ടിലെത്തിയത്‌.
● കാസർകോട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

കാസർകോട്‌: (KasargodVartha) ചേരങ്കൈയിൽ പ്രവാസിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള കുണ്ടങ്കാറടക്കയിലെ മുഹ്യുദ്ദീൻ്റെ മകൻ മുഹമ്മദ്‌ അമ്മാനുല്ല(51)യാണ്‌ മരിച്ചത്‌.

തിങ്കളാഴ്ച (10.11.2025) രാത്രി എട്ട്‌ മണിയോടെ ചേരങ്കൈ റെയിൽപാലത്തിന്‌ സമീപം ആയിരുന്നു സംഭവം. റെയിൽവേ പാളത്തിനരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നടന്നുപോകുമ്പോൾ ട്രൈൻ തട്ടിയതാകാമെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച്‌ കാസർകോട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

മരിച്ച മുഹമ്മദ്‌ അമ്മാനുല്ല ഒരു വർഷം മുൻപാണ്‌ വിദേശത്ത്‌ നിന്നും നാട്ടിലെത്തിയത്‌. ഭാര്യ: റംല, മക്കൾ: ഡോ. തബ്ശീറ, ശാനിബ, സഹല, അഫീഫ എന്നിവരാണ്‌.
 

റെയിൽവേ പാളങ്ങളോടുള്ള ശ്രദ്ധക്കുറവ്‌ ഇത്തരം ദുരന്തങ്ങൾ ഉണ്ടാക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Expatriate Muhammed Ammanulla found dead after being hit by train near Cherankai.

#Kasaragod #TrainAccident #ExpatriateDeath #Cherankai #RailSafety #Kumbla

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia