കാസര്‍കോട് എടത്തോട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു
Nov 8, 2020, 14:47 IST
പരപ്പ: (www.kasargodvartha.com 07.11.2020) എടത്തോട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
എടത്തോടെ അടുക്കാടുക്കന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകന്‍ കളിങ്ങോം വീട്ടില്‍ ചന്ദ്രന്‍ (48) ആണ് മരിച്ചത്.
അജ്മാനില്‍ ജോലിചെയ്യുന്ന ചന്ദ്രനെ ശനിയാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇടിച്ചവാഹനം നിര്‍ത്താതെ പോയി. ഭാര്യ: അജിത (മദര്‍ പി ടി എ എടത്തോട്)
മക്കള്‍: കശ്യപ്പ് ചന്ദ്രന്‍ (പ്ലസ്ടു വിദ്യാര്‍ത്ഥി ദുര്‍ഗ സ്‌കൂള്‍ കാഞ്ഞങ്ങാട്), വിനായക് ചന്ദ്രന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എടത്തോട്) സഹോദരന്‍: രാജന്‍.
Keywords: Parappa, News, Kerala, Kasaragod, Death, Obituary, Vehicle, Accidental Death, Parappa Edathod Native died in an accident