വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് കണ്‍ട്രോള്‍ റൂം എസ് ഐ മരിച്ചു
Jul 18, 2016, 12:45 IST
ദേലംപാടി: (www.kasargodvartha.com 18/07/2016) വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് കണ്‍ട്രോള്‍ റൂം എസ് ഐ മരിച്ചു. കാറഡുക്ക കോളിയടുക്കം ചെന്നക്കോട്ടെ കൃഷ്ണ നിലയത്തില്‍ കോറഗനായിക്ക് - അക്കു ദമ്പതികളുടെ മകന്‍ ഡി കൃഷ്ണ നായിക്ക് (53) ആണ് മരിച്ചത്.
ആറ് മാസംമുമ്പ് കണ്ണൂര്‍ കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്യുമ്പോള്‍ പ്രമേഹ രോഗം ബാധിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് കണ്‍ട്രോള്‍ റൂമിലേക്ക് നിയമിതനായെങ്കിലും വൃക്കകളും തകരാറിലായതോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ ചെന്നക്കോട്ടെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്.
ഭാര്യ: കെ സുശീല. മക്കള്‍: ഡി രാജേശ്വരി (വിദ്യാര്‍ത്ഥിനി, കാസര്‍കോട് ഗവണ്‍മെന്റ് കോളജ്), ജ്യോതിലക്ഷ്മി (വിദ്യാര്‍ത്ഥിനി, കാസര്‍കോട് ഗവണ്‍മെന്റ് കോളജ്), കൃതിക (പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: മഹാലിങ്ക നായിക്ക്, കമല. സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചെന്നക്കോട്ട് നടക്കും. മരണവിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords: Obituary, Kasaragod, Police, Kerala, Control room SI, Kasaragod Control room SI D Krishnan Naik passes away