city-gold-ad-for-blogger

കാസർകോട്ടെ പ്രമുഖ വ്യാപാരി എകെ അൻവർ നിര്യാതനായി

AK Anwar, prominent Kasaragod businessman
Photo: Special Arrangement

● കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
● വ്യവസായ, സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
● വിദ്യാനഗർ ലോഡ്സ് ഇൻഡസ്ട്രീസ് സ്ഥാപകനായിരുന്നു.
● അദ്ദേഹത്തിന്റെ വിയോഗം വ്യവസായ മേഖലയ്ക്ക് വലിയ നഷ്ടമാണ്.

കാസർകോട്: (KasargodVartha) പ്രമുഖ വ്യാപാരിയും എ.കെ. ബ്രദേഴ്സ് മാനേജിംഗ് ഡയറക്ടറുമായ എ.കെ. അൻവർ (65) നിര്യാതനായി. ഹൃദയാഘാതം മൂലം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വ്യവസായ, സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം അടുക്കത്ത്ബയൽ ഗുത്തു റോഡിലെ താമസക്കാരനായിരുന്നു.

കാസർകോട് പഴയ ബസ്സ്റ്റാൻഡ്, എയർലൈൻസ് ജംഗ്ഷൻ, തായലങ്ങാടി, കാഞ്ഞങ്ങാട്, ഉപ്പള, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന എ.കെ. ബ്രദേഴ്സ് സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്നു എ.കെ. അൻവർ. 

വിദ്യാനഗർ ലോഡ്സ് ഇൻഡസ്ട്രീസ് സ്ഥാപകൻ, കാസർകോട് സക്കാത്ത് സെൽ അംഗം, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA) ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 

കൂടാതെ, ഫറൂഖ് കോളേജ് കൂട്ടായ്മ അംഗം, അടുക്കത്ത്ബയൽ ഗുത്തു റോഡ് റെസിഡന്റ്സ് അസോസിയേഷൻ ട്രഷറർ, ചെമ്മനാട് മാഹിൻക തറവാട് ട്രസ്റ്റി അംഗം എന്നീ നിലകളിലും സജീവമായിരുന്നു. വലിയൊരു സുഹൃദ് വലയത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം.

അടുക്കത്ത്ബയലിലെ പരേതരായ എ.കെ. അബ്ദുല്ലയുടെയും സി.പി. താഹിറയുടെയും മകനാണ് എ.കെ. അൻവർ. ഭാര്യ: ഷാഹിദ. മക്കൾ: അഹ്റാഫ് (ദുബായ്), ഫർഹീൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു), ഫർഹത് (എൻജിനീയർ).  മരുമക്കൾ: ഷക്കീൽ (ചാർട്ടേഡ് അക്കൗണ്ടന്റ്), സാദിയ, അൽഫാസ്. സഹോദരങ്ങൾ: എ.കെ. മൻസൂർ, എ.കെ. റഊഫ്, എ.കെ. റസിയ, എ.കെ. ഫൗസിയ. 

മൃതദേഹം അടുക്കത്ത്ബയൽ പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തിന്റെ വിയോഗം കാസർകോട്ടെ വ്യവസായ മേഖലയ്ക്കും സാമൂഹിക സന്നദ്ധപ്രവർത്തന രംഗത്തിനും നികത്താനാവാത്ത നഷ്ടമാണ്.

എ.കെ. അൻവറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും ഈ വാർത്ത പങ്കുവെക്കാനും മറക്കരുത്.

Article Summary: Kasaragod businessman AK Anwar passes away at 65 due to heart attack.

#Kasaragod #Businessman #Obituary #KeralaNews #AKAnwar #Industry

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia