city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതാവ് ചക്ക മുറിക്കുന്നതിനിടെ കുട്ടി കാൽ തെറ്റി വീണത് കത്തിയിലേക്ക്; എട്ടു വയസ്സുകാരന് ദാരുണാന്ത്യം; വിശ്വസിക്കാനാവാതെ നാട്

Eight-year-old dies after falling on knife while cutting jackfruit
Representational Image Generated by Meta AI and Arranged

● വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം നടന്നത്.
● സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസാണ് മരിച്ചത്.
● കൊടുവാൾ വെച്ച പലകയിൽ നിന്നാണ് അപകടം.
● ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● മരിച്ചത് ഇരട്ടക്കുട്ടികളിൽ ഒരാളാണ്.
● സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നു.

കാസർകോട്: (KasargodVartha) വിദ്യാനഗറിൽ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

കൊടുവാൾ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ച് ചക്ക മുറിക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടി കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു. അപകടത്തെ തുടർന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

ഇരട്ടക്കുട്ടികളിലൊരാളാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഈ ഹൃദയഭേദകമായ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. അഭിപ്രായങ്ങളും അനുശോചനങ്ങളും രേഖപ്പെടുത്തുക. ഷെയർ ചെയ്യുക.

An eight-year-old boy, Hussain Shahabas, died tragically in Vidyanagar, Kasaragod, after accidentally falling onto a knife while his mother was cutting jackfruit. The incident occurred when the boy, playing nearby, slipped and fell on the knife. Despite being rushed to the hospital, his life could not be saved. Police have started an investigation and stated that there is no suspicion of foul play. The boy was one of a twin.

#Kasaragod #TragicAccident #ChildDeath #KnifeAccident #Vidyanagar #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia