city-gold-ad-for-blogger

ഇരിയണ്ണി മഞ്ചക്കല്ലില്‍ ബൈക്ക് അപകടം; ഓണാഘോഷത്തിന് നാട്ടിലെത്തിയ യുവ എഞ്ചിനീയര്‍ മരിച്ചു

Young Aeronautical Engineer from Vattamthatta Dies in Bike Accident in Iriyanani, Kasaragod
Photo: Arranged

● മരിച്ചത് വട്ടംതട്ട സ്വദേശിയായ 22കാരൻ ജിതേഷ്.
● ബെംഗളൂറിൽ ജോലി ചെയ്യുകയായിരുന്നു.
● കാനത്തൂർ ഭാഗത്തുനിന്ന് ഇരിയണ്ണിയിലേക്ക് വരികയായിരുന്നു.

ബോവിക്കാനം: (KasargodVartha) ഇരിയണ്ണിയിലെ മഞ്ചക്കല്ലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവ എഞ്ചിനീയർ മരിച്ചു. ബേത്തൂർപാറ, വട്ടംതട്ട തീർത്തക്കര സ്വദേശിയായ വിജയന്റെ മകൻ ജിതേഷ് (22) ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച (08.09.2025) ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. കാനത്തൂർ ഭാഗത്തുനിന്ന് ഇരിയണ്ണിയിലേക്ക് വരികയായിരുന്ന ജിതേഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Young Aeronautical Engineer from Vattamthatta Dies in Bike Accident in Iriyanani, Kasaragod

ബെംഗളൂറിൽ എയർനോട്ടിക് എഞ്ചിനീയറായി (Aeronautic Engineer) ജോലി ചെയ്യുന്ന ജിതേഷ്, ഓണാഘോഷത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയതായിരുന്നു. അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ചേർന്നതിൻ്റെ സന്തോഷം അകാലത്തിൽ പൊലിഞ്ഞുപോയതിൻ്റെ നടുക്കത്തിലാണ് നാട്. വിവരമറിഞ്ഞ് ആദൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടവിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. ഓണത്തിൻ്റെ ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ ഈ ദുരന്തം പ്രദേശവാസികളെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി. മരിച്ച ജിതേഷിന്റെ മാതാവ് ശാലിനി, സഹോദരൻ ജിഷ്ണു.

റോഡപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: Young engineer dies in a bike accident in Kasaragod, Kerala.

#Kasaragod #BikeAccident #KeralaNews #Jithesh #RoadSafety #Onam

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia