city-gold-ad-for-blogger

റോഡ് മറികടക്കുന്നതിനിടെ കര്‍ഷകന് കാറിടിച്ച് ദാരുണാന്ത്യം

Farmer C Gopalakrishna Bhat Dies After Being Hit by Speeding Car While Crossing Road in Badiyadka
Photo: Arranged

● പെർഡാല ബോൾക്കട്ട അനുഗ്രഹ കോംപ്ലക്സിലെ ചെമ്പത്തിമാറു ഹൗസിൽ സി. ഗോപാലകൃഷ്ണ ഭട്ട് ആണ് മരിച്ചത്.
● മുള്ളേരിയ ഭാഗത്ത് നിന്ന് അമിതവേഗത്തിൽ വന്ന കാറാണ് അപകടമുണ്ടാക്കിയത്.
● കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
● കാർ ഓടിച്ച ആദിത്യ എന്നയാൾക്കെതിരെ ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബദിയടുക്ക: (KasargodVartha) റോഡ് മറികടക്കുന്നതിനിടെ കാറിടിച്ച് കർഷകന് ദാരുണാന്ത്യം. പെർഡാല ബോൾക്കട്ട അനുഗ്രഹ കോംപ്ലക്സിലെ ചെമ്പത്തിമാറു ഹൗസിൽ സി. ഗോപാലകൃഷ്ണ ഭട്ട് (74) ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച (14.10.2025) രാത്രി ഏഴ് 15 മണിയോടെയാണ് അപകടമുണ്ടായത്.

വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുള്ളേരിയ ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന കെ എൽ 02 -5106 നമ്പര്‍ കാറിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണ ഭട്ടിനെ ഉടൻ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചിട്ടുണ്ട്. ബുധനാഴ്ച (15.10.2025) ഉച്ചയോടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കാർ ഓടിച്ച് അപകടം വരുത്തിയ ആദിത്യ എന്നയാൾക്കെതിരെ ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഭാര്യ: വൈജയന്തി. മക്കൾ: ശ്രീലക്ഷ്മി, ശ്രീവിദ്യ. മരുമക്കൾ: മനുശർമ്മ, വിനോദ് കുമാർ. സഹോദരങ്ങൾ: മഹാബലേശ്വര ഭട്ട്, ഗണരാജ ഭട്ട്, രാജേശ്വരി, പുഷ്പലത, വിജയലത.

റോഡിലെ അമിതവേഗം ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യം എത്രത്തോളമാണ്? അഭിപ്രായം പങ്കുവെക്കൂ.

Article Summary: Farmer C Gopalakrishna Bhat (74) died after being hit by a car while crossing the road in Badiyadka, Kasaragod.

#BadiyadkaAccident #RoadSafety #FatalAccident #KasaragodNews #RoadAccident #FarmerDeath

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia