കാസര്‍കോട് സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

● കുണ്ടംകുഴി സ്വദേശി അനിൽകുമാർ ആണ് മരിച്ചത്.
● ശനിയാഴ്ച രാവിലെയാണ് സംഭവം.
● ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
● മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
● തറവാട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
പൊയിനാച്ചി: (KasargodVartha) അബുദാബിയില്‍ ജോലി ചെയ്യുന്നതിനിടെ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കുണ്ടംകുഴി സ്വദേശിയും പൊയിനാച്ചിയില്‍ താമസക്കാരനുമായ അനില്‍കുമാര്‍ (45) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഉടന്‍തന്നെ അനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം ചൊവ്വാഴ്ച രാവിലെ വിമാനമാര്‍ഗം മംഗളൂരുവില്‍ എത്തിക്കും. തുടര്‍ന്ന് ഉച്ചയോടെ കുണ്ടംകുഴി താരംതട്ടയിലെ തറവാട്ട് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസലോകത്തെ ഈ ദുഃഖവാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kasaragod native Anil Kumar (45) died of a suspected heart attack in Abu Dhabi; body to arrive Tuesday.
#AbuDhabi #MalayaliDeath #Kasaragod #Poinachi #HeartAttack #ExpatLife