കോൺഗ്രസ് നേതാവ് കരുൺ താപ്പയുടെ സംസ്കാരം ഞായറാഴ്ച; ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു

● രാജ്‌മോഹൻ ഉണ്ണിത്താൻ പതാക പുതപ്പിച്ചു.
● വൻ ജനാവലി അന്തിമോപചാരമർപ്പിച്ചു.
● വൈകുന്നേരം 3 മണിവരെ പൊതുദർശനം.
● തുടർന്ന് സ്വവസതിയിലെത്തിക്കും.
കാസർകോട്: (KasargodVartha) വെള്ളിയാഴ്ച രാത്രി അന്തരിച്ച കാസർകോട് ഡിസിസിയുടെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി കരുൺ താപ്പയുടെ മൃതദേഹം ഇന്ന് (ശനിയാഴ്ച) രാവിലെ 10.30-ഓടെ കോഴിക്കോട്ടുനിന്ന് കാസർകോട് വിദ്യാനഗറിലെ ഡിസിസി ഓഫീസിലെത്തിച്ചു.
മൃതദേഹത്തിൽ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ തുടങ്ങിയ നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.
വൈകുന്നേരം മൂന്നുമണിവരെ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
തുടർന്ന് മൃതദേഹം ചാല റോഡിലുള്ള സ്വവസതിയിൽ എത്തിക്കും. വിദേശത്തുള്ള മക്കളും മരുമകളും എത്തേണ്ടതുകൊണ്ട് സംസ്കാര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദയഗിരിയിലെ സമുദായ ശ്മശാനത്തിൽ നടക്കുമെന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു.
കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു കരുൺ താപ്പ. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ മകളുടെ വീട്ടിലായിരുന്നു ചികിത്സയുടെ ഭാഗമായി താമസിച്ചിരുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary (English): Congress leader Karun Thappa's public homage held in Kasaragod; funeral on Sunday.
#KarunThappa, #CongressKerala, #Kasargod, #Obituary, #KeralaPolitics, #PublicHomage