അമിതവേഗതയിലോടിയ ബസിടിച്ച് യുവാവ് മരിച്ചു; നാട്ടുകാര്‍ റോഡ് തടഞ്ഞു
Nov 12, 2013, 17:44 IST
കുമ്പള: സ്വകാര്യബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന കര്‍ണാടക സ്വദേശിയായ യുവാവ് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കുമ്പള ആരിക്കാടി ജങ്ഷനിലാണ് അപകടം ഉണ്ടായത്.
കര്‍ണാടക റായ്ത്തൂര് സ്വദേശിയും ടെലിഫോണ്‍ കേബിള്‍ കുഴിയെടുക്കല്‍ തൊഴിലാളിയുമായ രാജേഷ്(38) ആണ് മരിച്ചത്. ബസിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് സാരമായി പരിക്കേറ്റ രാജേഷിനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ബസ് തടഞ്ഞുവെക്കുകയും കല്ലെറിയുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെയും അമിതവേഗതയിലോടിയ കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസുകളെ നാട്ടുകാര്‍ തടഞ്ഞു. ബസിടിച്ച് റോഡില്‍ വീണ രാജേഷിനെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാരോ പോലീസോ തയ്യാറാകാത്തതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒടുവില്‍ കുമ്പള സ്റ്റേഷനിലെ ആഡീഷണല്‍ എസ്.ഐ. ഇ.ജോണ്‍ ആണ് കാറില്‍ രാജേഷിനെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അപ്പോഴേക്കും മരിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലുണ്ടായ മറ്റൊരപകടത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് വഴിയാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റിരുന്നു. ആരിക്കാടി കടവത്തെ ആസ്യ(42) ക്കാണ് പരിക്കേറ്റത്. ബസിന്റെ ടയര്‍ കയറിയിറങ്ങി ആസ്യയുടെ കാല് ചതയുകയായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ് ആസ്യ. ബസുകളുടെ മത്സരയോട്ടമാണ് അപകടങ്ങള്‍ക്ക് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Also read:
ഡല്‍ഹിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 4 ഭൂചലനങ്ങള്‍; ജനങ്ങള്‍ പരിഭ്രാന്തിയില്‍
Keywords: Kumbala, Karnataka, Bus, Obituary, Accident, Woman, Natives, Stone pelting, hospital, Police, Injured, Asya, Rajesh, Arikady, E.John, KSRTC, Karnataka native dies in bus accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more