city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിവെള്ളൂരിലെ പ്രൊഫ. കെ. കണ്ണന്‍ നിര്യാതനായി

കരിവെള്ളൂര്‍: (www.kasargodvartha.com 26/01/2016) പിലിക്കോട് പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പ്രഥമ അസോസിയേറ്റ് ഡയറക്ടര്‍ കരിവെള്ളൂരിലെ പ്രൊഫ. കെ. കണ്ണന്‍(86) നിര്യാതനായി. കോയമ്പത്തൂര്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം സംസ്ഥാന കൃഷി വകുപ്പിലും തുടര്‍ന്ന് കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥാപനത്തോടെ അതിലേക്ക് മാറുകയും വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച് 1987 ലാണ് പിരിഞ്ഞത്.

കരിവെള്ളൂരിലെ പ്രൊഫ. കെ. കണ്ണന്‍ നിര്യാതനായിതെങ്ങ്, പഴവര്‍ഗങ്ങള്‍, സുഗന്ധ വിളകള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. കേരശ്രീ, കേരാസൗഭാഗ്യ എന്നീ സങ്കര തെങ്ങിനങ്ങളുടെ ഉത്പാദനത്തില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. കാര്‍ഷിക വിഷയങ്ങളെപ്പറ്റി മലയാളത്തില്‍ ഏറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റിയൂറ്റ് ഉള്‍പ്പെടെ ഇവയില്‍ ചിലത് പ്രസിദ്ദീകരിച്ചിട്ടുണ്ട്.

ഭാര്യ: ശോഭ. മക്കള്‍: അനില്‍ കുമാര്‍ (അധ്യാപകന്‍, കരിവെള്ളൂര്‍ പാട്ടിയമ്മ എ.യു.പി.സ്‌കൂള്‍), അനിത. മരുമക്കള്‍: പുരുഷോത്തമന്‍, മഹേഷ് കുമാര്‍ (മാനേജര്‍ ഐ.ഒ.ബി.), സ്മിത (മൈമ സ്‌കൂള്‍, പടന്ന).

Keywords: Kasaragod, Kerala, Death, Obituary, Karivellur, Karivellur Prof. K. Kannan passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia