യുവാവ് കുഴഞ്ഞു വീണു മരിച്ചു
Jan 17, 2017, 12:01 IST
നീലേശ്വരം: (www.kasargodvartha.com 17/01/2017) യുവാവ് കുഴഞ്ഞു വീണു മരിച്ചു. കരിന്തളം കീഴ്മാലയിലെ പരേതനായ തുരുത്തി കുഞ്ഞിരാമന്റെയും കുഞ്ഞിപ്പെണ്ണിന്റേയും മകന്‍ പി. മഹേഷാണ് (31) മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന മഹേഷ് രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് കുളിമുറിയില്‍ പോയപ്പോഴാണു കുഴഞ്ഞു വീണത്.
ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ മാതാവ് അന്വേഷിച്ചു ചെന്നപ്പോഴാണു തളര്‍ന്നു കിടക്കുന്നതു കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ഏക സഹോദരന്‍ മനോജ് 20 വര്‍ഷം മുമ്പ് നാലാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ തേജസ്വിനി പുഴയില്‍ ഒഴുക്കില്‍ പെട്ടു മരിക്കുകയായിരുന്നു.
മാതാവ് കുഞ്ഞിപ്പെണ്ണിനും വല്യമ്മ മാധവിക്കും ഏക ആശ്രയമായിരുന്നു മഹേഷ്. കൊല്ലമ്പാറയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം വീട്ടിലേക്കു കൊണ്ടു വന്ന ശേഷം തലയടുക്കം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: Nileshwaram, Kasaragod, Obituary, Kerala, Youth, Karindalam Keezhmala P Mahesh passes away, Karindalam Keezhmala P Mahesh passes away