കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ ഇനി ഓര്‍മ
Sep 10, 2018, 21:24 IST
ഉദുമ: (www.kasargodvartha.com 10.09.2018) ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടും, യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയര്‍മാനുമായ കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ (72) ഇനി ഓര്‍മ. ഹൃദയ സംബന്ധമായ അസുഖം മൂലം ഒരാഴ്ച കാലമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാരായണന്‍ മാസ്റ്റര്‍ രാത്രി 12.30 മണിയോടെയായിരുന്നു അന്തരിച്ചത്.
പരേതരായ നെട്ടൂര്‍ ചത്തുനായര്‍- കരിച്ചേരി മാണിയമ്മ ദമ്പതികളുടെ മകനാണ്. അധ്യാപകനായിരിക്കെ 2002ല്‍ തെക്കില്‍ പറമ്പ ഗവ യു പി സ്‌കൂളില്‍ നിന്നും വിരമിച്ചതിന് ശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു നാരായണന്‍ മാസ്റ്റര്‍. കെ പി എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം, ജി.എസ്.ടി.യു. ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം വിളക്കുമാടം ക്ഷേത്രം മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പൊയ്‌നാച്ചി വെല്‍ഫയര്‍ ഫാര്‍മേര്‍സ് സൊസൈറ്റി പ്രസിഡണ്ട്, കേരള സംസ്ഥാന കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, വിളക്കുമാടം ക്ഷേത്ര ആഘോഷ കമ്മിറ്റി പ്രസിഡണ്ട്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരേതയായ മാലതി ഭാര്യയാണ്. മക്കള്‍: ഷീജ കെ എന്‍ (ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക), ഷീന കെ എന്‍ (തന്‍ബീഹുല്‍ ഉലും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക), അഞ്ജന കെ എന്‍. മരുമക്കള്‍: വിജയന്‍ നായര്‍ കോടോത്ത് (ഖാദി ഭവന്‍ പൊയിനാച്ചി), വിധു ശേഖര്‍ (ലക്ച്ചറര്‍, കണ്ണൂര്‍ യൂണിവേര്‍സിറ്റി), ശ്രീജേഷ് (ലൈറ്റ് ഹൗസ് ജീവനക്കാരന്‍ തിക്കോടി കോഴിക്കോട്).
സഹോദരങ്ങള്‍: കരിച്ചേരി കുഞ്ഞമ്പു നായര്‍, ജാനകി അമ്മ, പരേതരായ കുഞ്ഞികണ്ണന്‍ നായര്‍, ലക്ഷ്മി അമ്മ, കമലാക്ഷി അമ്മ, ശേഷന്‍ നായര്‍, ഉമാവതി, കാര്‍ത്ത്യായനി അമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Udma, News, Obituary, Obit News, Karicheri Narayanan Nair passes away