Drowned | കണ്ണൂര്‍ ഇരിട്ടി പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ഒഴുക്കില്‍പെട്ട് കാണാതായ 2 വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി
ഇരിക്കൂര്‍ സിഗ്ബാ കോളേജ് ബിരുദ വിദ്യാര്‍ഥിനിയാണ്.
കൂടെ ഒഴുക്കില്‍പെട്ട ചക്കരക്കല്‍ സ്വദേശിനി സൂര്യക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍: (KasargodVartha) ഇരിട്ടി പടിയൂര്‍ പൂവം പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശിനി ശഹര്‍ബാന(22)യാണ് മരിച്ചത്. മൃതദേഹം പൂവുംകടവില്‍ നിന്നാണ് കണ്ടെത്തിയത്.
ഇരിക്കൂര്‍ സിഗ്ബാ കോളജ് സൈകോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കൂടെ ഒഴുക്കില്‍പെട്ട ചക്കരക്കല്‍ സ്വദേശിനി സൂര്യ(21)ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
വിവാഹമുറപ്പിച്ച സഹപാഠിയുടെ പടിയൂര്‍ പൂവത്തെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ഥിനികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ഒഴുക്കില്‍പെടുകയായിരുന്നു. ചൊവ്വാഴ്ച (02.07.2024) വൈകിട്ടായിരുന്നു അപകടം നടന്നത്.
ഒരാള്‍ പുഴയില്‍ മീന്‍ പിടിക്കുന്നവരുടെ വലയില്‍ പെട്ടെങ്കിലും വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്ന് പുറത്തുപോയെന്ന് പറയുന്നു. അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവര്‍മാരും ഇരിക്കൂര്‍ പൊലീസും പ്രദേശവാസികളും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.