Sudden Death | കാസർകോട്ട് ജോലിക്കെത്തിയ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

● കണ്ണൂർ ആറളം സ്വദേശി നിസാർ ആണ് മരിച്ചത്
● കാസർകോട് തുറമുഖ നിർമാണ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്.
● മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കാസർകോട്: (KasargodVartha) കണ്ണൂർ സ്വദേശി കാസർകോട്ട് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ആറളം കീഴ്‌പ്പള്ളി കോയ്യോട്ടെ പരേതനായ നൂറുദ്ദീൻ - ആമിന ദമ്പതികളുടെ മകൻ എൻ നിസാർ (46) ആണ് മരിച്ചത്. കാസർകോട് തുറമുഖ നിർമാണ സ്ഥലത്ത് ബന്ധുവിന്റെ കൂടെ, ജോലിക്കാർക്ക് ഭക്ഷണം ഉണ്ടാക്കുന്ന ജോലിക്ക് എത്തിയതായിരുന്നു.
തിങ്കളാഴ്ച രാവിലെ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഭാര്യ: റജില. മക്കൾ: നിശാദ്, നിയാസ്, നാസിദ്. മരുമകൾ തസ്‌നീഫ. സഹോദരങ്ങൾ: ബദ്‌റുദ്ദീൻ, സീനത്ത്.
N Nisar (46), a native of Kannur who had come to Kasaragod for work at the port construction site, passed away after suddenly collapsing. He was resting after preparing food for the workers when the incident occurred. Despite being rushed to Kasaragod General Hospital, his life could not be saved. The body will be handed over to relatives after post-mortem.
#Kasaragod #Kannur #SuddenDeath #TragicLoss #KeralaNews #Obituary